തൃശൂർ: വനത്തിനുള്ളിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്‌താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്.
പഞ്ചമിയും ഭർത്താവ് പൊന്നപ്പനും ഒരുമിച്ചാണ് വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി വനത്തിൽ പോയത്. തുടർന്ന് ഇന്ന് രാവിലെയോടെ പഞ്ചമിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭർത്താവ് പൊന്നപ്പനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read also: മൻസൂർ കൊലപാതകം; പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി







































