മൻസൂർ കൊലപാതകം; പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

By Team Member, Malabar News
Mansoor Murder Case
Ajwa Travels

കൊച്ചി: കണ്ണൂർ ജില്ലയിലെ പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. 10 സിപിഎം പ്രവർത്തകർക്കാണ് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന ആവശ്യവുമായി മൻസൂറിന്റെ ബന്ധുക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി പ്രതികൾക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. തുടർന്ന് കേസിൽ അറസ്‌റ്റിലായ പ്രതികളെല്ലാം പ്രാദേശിക സിപിഎം നേതാക്കളായിരുന്നു. കൂടാതെ കേസിലെ പ്രതികളിൽ ഒരാളായ രതീഷിനെ തൂങ്ങിമരിച്ച നിലയിലും അന്ന് കണ്ടെത്തി. ഇതും കേസിൽ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു.

Read also: ‘നിര്‍ഭാഗ്യകരം’; പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിൽ മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE