‘നിര്‍ഭാഗ്യകരം’; പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിൽ മന്ത്രി പി രാജീവ്

By Staff Reporter, Malabar News
AI Camera Controversy
മന്ത്രി പി രാജീവ്
Ajwa Travels

തിരുവനന്തപുരം: പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് എതിരെ വ്യവസായ മന്ത്രി പി രാജീവ്. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് മതനിരപേക്ഷത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

കൂടാതെ ഇത്തരം വിഷയങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതല്ലെന്നും പി രാജീവ് വ്യക്‌തമാക്കി.

അതേസമയം ബിഷപ്പിന് പിന്തുണ അറിയിച്ച് ബിജെപി മുന്‍ സംസ്‌ഥാന പ്രസിഡണ്ടും ഗോവ ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍ പിള്ളയും ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തി.

മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്നാണ് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞത്. സാമൂഹിക തിൻമകൾക്ക് നേരെ സഭയ്‌ക്ക് മൗനം പാലിക്കാൻ ആകില്ലെന്നും പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ക്രിസ്‌ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു.

Most Read: കാക്കനാട് ലഹരിവേട്ട; പ്രതികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്ക് എക്‌സൈസ്‌ നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE