കാക്കനാട് ലഹരിവേട്ട; പ്രതികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചവർക്ക് എക്‌സൈസ്‌ നോട്ടീസ്

By Team Member, Malabar News
Kakkanad Drug Case
Ajwa Travels

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ആളുകൾക്ക് നോട്ടീസ് അയച്ച് എക്‌സൈസ്‌ സംഘം. പ്രതികൾ ഉപയോഗിച്ചിരുന്ന അക്കൗണ്ടിൽ പണം നിക്ഷേപിച്ച 10 പേർക്കാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുൻപിൽ ഹാജരാകണമെന്ന ആവശ്യം ഉന്നയിച്ച് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

കേസിലെ മുഖ്യ പ്രതിയുടെ ബന്ധുവിന്റെ അക്കൗണ്ടാണ് പ്രതികൾ പണം കൈമാറുന്നതിനായി ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് 20ലധികം ആളുകളാണ് പണം അയച്ചിട്ടുള്ളത്. ഇവരെയെല്ലാം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

പണം കൈമാറിയതിനെ കുറിച്ച് ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഇവരെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തുന്നത്. അതേസമയം തന്നെ മുഖ്യ പ്രതിയുടെ  ബന്ധുവും, ബാങ്ക് അക്കൗണ്ട് ഉടമയുമായ ആൾക്ക് കേസിൽ പങ്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കുന്നത്‌. കേസിൽ അറസ്‌റ്റിലായ 5 പേരും നിലവിൽ റിമാന്റിൽ കഴിയുകയാണ്.

Read also: വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 203 പോയിന്റ് താഴ്‌ന്നുവിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 203 പോയിന്റ് താഴ്‌ന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE