മുൻഭാര്യയെ കാറിൽ മയക്കുമരുന്ന് വച്ച് കുടുക്കാൻ ശ്രമം: പൊളിച്ച് പൊലീസ്

ബത്തേരിയിൽ കാറില്‍ മയക്കുമരുന്നായ എംഡിഎംഎ വച്ചു മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ച് പൊലീസ്.

By Malabar Bureau, Malabar News
Attempt to trap ex-wife with drugs at wayanad Sultan Bathery
Rep. Image
Ajwa Travels

വയനാട്: ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പിഎം മോന്‍സി (30) എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമവും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനുള്ള ശ്രമവും പൊലീസ് തുടങ്ങി. വില്‍പ്പനക്കായി ഒഎല്‍എക്‌സിലിട്ട കാര്‍ ടെസ്‌റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച ശേഷം ഇന്നലെ വൈകിട്ട് പൊലീസിന് വിവരം നല്‍കുകയായിരുന്നു.

പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണു ബത്തേരി സ്‌റ്റേഷനില്‍ ലഭിക്കുന്നത്. തുടർന്നു ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംഗ്‌ഷനിൽ പരിശോധന നടത്തി. അതുവഴിവന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്‌തു.

എന്നാല്‍ തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെട്ടു. ഒഎല്‍എക്‌സില്‍ വില്‍പ്പനക്കിട്ട വാഹനം ടെസ്‌റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാൾക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികൾ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോൺ ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്.

മോന്‍സി ഇവരോട് ഇടപാട് നടത്താൻ സ്വീകരിച്ച പേരായിരുന്നു ശ്രാവണ്‍ എന്നത്. ഇത് കള്ളപ്പേരാണെന്നു തെളിഞ്ഞതോടെയാണ് കേസിന്റെ ചുരുൾ നിവർത്താൻ പോലീസിനായത്. മുഖ്യപ്രതിയായ ആദ്യ ഭർത്താവ് ഉടനെ കസ്‌റ്റഡിയിൽ ആകുമെന്ന് പോലീസ് പറഞ്ഞു.

NATIONAL | ഇസ്‌ലാം വിരുദ്ധത; പാക് പ്രമേയത്തിൽ നിന്ന് ഒഴിഞ്ഞുമാറി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE