വൻ ലഹരിവേട്ട; ലക്ഷദ്വീപ് തീരത്ത് നിന്നും 1500 കോടിയുടെ ലഹരിമരുന്ന് പിടികൂടി

By Team Member, Malabar News
1500 Crores Drugs Seized From Lakshadweep
Ajwa Travels

കവരത്തി: ലക്ഷദ്വീപ് തീരത്തിനടുത്ത് നിന്നും കോടികൾ വിലമതിക്കുന്ന വൻ മയക്കുമരുന്ന് വേട്ട നടത്തിയതായി റിപ്പോർട്. ദ്വീപിലെ പുറംകടലിൽ നിന്നും രണ്ട് മൽസ്യ ബന്ധന ബോട്ടുകളിലായാണ് മയക്കുമരുന്ന് പിടികൂടിയത്. 1,500 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് ബോട്ടുകളിൽ നിന്നും പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

കോസ്‌റ്റ് ​ഗാർഡും ഡിആർഐയും ഉൾപ്പെടുന്ന സംയുക്‌തസംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.

അധികൃതർ പിടികൂടിയ ബോട്ടിൽ ഉണ്ടായിരുന്ന മൽസ്യ തൊഴിലാളികളിൽ തമിഴ്‌നാട് കുളച്ചൽ സ്വദേശികൾ ഉൾപ്പടെ 4 മലയാളികളും ഉണ്ടെന്നാണ് വിവരം. കൂടാതെ ബോട്ടുകളുടെ ഉടമകളെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇവരെ കോടതിയിൽ ഹാജരാക്കും.

Read also: രത്തന്‍ ലാലിന്റെ അറസ്‌റ്റ്; ഡെൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE