ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്‌ഥിരീകരിച്ചു

By Team Member, Malabar News
Pakistan Relation Confirmed In Drug Seized From Lakshadweep
Ajwa Travels

കവരത്തി: ലക്ഷദ്വീപ് തീരത്തെ ലഹരിക്കടത്തിൽ പാകിസ്‌ഥാൻ ബന്ധം സ്‌ഥിരീകരിച്ചു. കേസിൽ പ്രതികളായ 4 പേർക്ക് പാക് ശൃംഖലയുമായി ലഹരിക്കടത്തിൽ ബന്ധമുണ്ടെന്നാണ് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌.

കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ ലഹരിവേട്ട നടന്നത്. രാജ്യാന്തര വിപണിയിൽ 1,526 കോടി രൂപ വിലവരുന്ന 218 കിലോ ഹെറോയിനാണ് ഡിആര്‍ഐയും തീരസംരക്ഷണ സേനയും സംയുക്‌തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. രണ്ട് മൽസ്യബന്ധന ബോട്ടുകളിൽ നിന്നാണ് ഇത്രയധികം ലഹരിമരുന്ന് പിടികൂടിയത്.

വിഴിഞ്ഞം സ്വദേശി ഫ്രാന്‍സിസ്, പൊഴിയൂര്‍ സ്വദേശി സുജന്‍ എന്നിവര്‍ ലഹരിക്കടത്ത് സംഘത്തിലുള്‍പ്പെട്ട മലയാളികളാണ്. കൂടാതെ ഇവരുടെ പാക് ബന്ധം നിലവില്‍ പോലീസ് അന്വേഷിച്ചുവരികയാണ്. മലയാളികളും തമിഴ്‌നാട് സ്വദേശികളുമടക്കം ബോട്ടുകളിൽ ഉണ്ടായിരുന്ന 20 പേരാണ് നിലവിൽ കസ്‌റ്റഡിയിൽ ഉള്ളത്. പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകളിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

Read also: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE