ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; റൂറൽ എസ്‌പി ഇന്ന് അന്വേഷണം തുടങ്ങും

By Desk Reporter, Malabar News
Missing youth from Karekkad found dead
Representational Image
Ajwa Travels

തിരുവനന്തപുരം: വിതുരയിൽ ആദിവാസി പെണ്‍കുട്ടികളുടെ ആത്‍മഹത്യ വര്‍ധിച്ചതില്‍ റൂറല്‍ എസ്‌പി ഇന്ന് അന്വേഷണം തുടങ്ങും. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് പേരാണ് രണ്ടു ഊരുകളിലായി ആത്‍മഹത്യ ചെയ്‌തത്‌.

തിരുവനന്തപുരം റൂറല്‍ എസ്‌പി ദിവ്യ വി ഗോപിനാഥ് നേരിട്ടെത്തിയാണ് അന്വേഷണം ആരംഭിക്കുക. ലഹരിമരുന്നുള്‍പ്പടെ നല്‍കി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ‌

വിതുര, പെരിങ്ങമല പഞ്ചായത്തുകളിലാണ് ആദിവാസി പെണ്‍കുട്ടികളുടെ ആത്‍മഹത്യ തുടര്‍ക്കഥയായത്. എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ ആദിവാസി ഊരുകളിലെത്തി വിവരശേഖരണം നടത്തിയിരുന്നു.

ആത്‍മഹത്യാ കേസുകളിൽ കൂട്ടുപ്രതികളെയും അറസ്‌റ്റ് ചെയ്യണമെന്ന് മരണപ്പെട്ട കുട്ടികളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആരോഗ്യമന്ത്രിയും റിപ്പോർട് തേടി.

Most Read: നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE