കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്‌ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്‌തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബെഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു.
മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്‌താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്ന ചോദ്യവും ഹരജി പരിഗണിക്കവെ കോടതിയുയർത്തി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് ഹരജിയിൽ വിധി പറയുക.
Read Also: സിപിഎം 23ആം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്