കണ്ണൂർ: സിപിഎം 23ആം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി യോഗം ഇന്ന് നടക്കും. കണ്ണൂർ ജില്ലയിലെ താണയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് യോഗം. സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള യോഗം ഉൽഘാടനം ചെയ്യും.
കണ്ണൂർ സ്വദേശി കൂടിയായ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി, ഇപി ജയരാജൻ, മന്ത്രി എംവി ഗോവിന്ദൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗം നടത്തുകയെന്ന് സിപിഎം അറിയിച്ചു.
യോഗത്തിലേക്ക് ക്ഷണം കിട്ടിയവർക്ക് മാത്രമാണ് പ്രവേശനം. ഈ യോഗത്തിന് ശേഷം ജനുവരി 18 മുതൽ പാർട്ടി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഏരിയാ തലത്തിലും ലോക്കൽ കമ്മിറ്റികൾക്ക് കീഴിലും സംഘാടക സമിതികൾ രൂപീകരിക്കും. ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിലാണ് ഇത്തവണത്തെ പാർട്ടി കോൺഗ്രസ് നടക്കുക.
Most Read: ‘കപ്പിള്‍ ഷെയറിങ്’ അല്ലെങ്കിൽ ‘പാർട്‌ണർ സ്വാപ്പിംഗ്’; കേസെടുക്കാൻ സാധിക്കാതെ പോലീസ്