‘കപ്പിള്‍ ഷെയറിങ്’ അല്ലെങ്കിൽ ‘പാർട്‌ണർ സ്വാപ്പിംഗ്’; കേസെടുക്കാൻ സാധിക്കാതെ പോലീസ്

By Central Desk, Malabar News
Couple sharing or partner swapping in Kerala
Ajwa Travels

തിരുവനന്തപുരം: യൂറോപ്യൻ രാജ്യങ്ങളെ അനുകരിച്ച്, കേരളത്തിൽ വ്യാപകമായി വരുന്ന കപ്പിള്‍ ഷെയറിങ്അല്ലെങ്കിൽ പാർട്‌ണർ സ്വാപ്പിംഗ് സംഘങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയാതെ പോലീസ്.

ഇൻസ്‌റ്റഗ്രാം, വാട്‌സാപ്പ് പോലുള്ള നവമാദ്ധ്യമങ്ങൾ വഴി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് കൈമാറ്റ ഇടപാടുകൾ. കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടും വ്യക്‌തികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് നിയമനടപടി സ്വീകരിക്കാൻ കഴിയാതെ നിസ്സഹായമാകുകയാണ്.

സൈബർ പോലീസ് സഹായത്തോടെ കണ്ടെത്തിയ നവമാദ്ധ്യമ ഗ്രൂപ്പുകളിൽ പങ്കാളികളെ കൈമാറുന്ന രീതികൾ ഉൾപ്പെടെ വിവരിച്ചിട്ടുണ്ട്. ചില ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളിൽ സമൂഹത്തിലെ ഉന്നത സ്‌ഥാനത്തിരിക്കുന്ന ആളുകളും പ്രൊഫഷണലുകളും ഉൾപ്പടെ 500 മുതൽ 1500 വരെ അംഗങ്ങൾ വരെയുണ്ടെന്നും ഇവകൂടാതെ നൂറുകണക്കിന് വാട്‌സാപ്പ് ഗ്രൂപ്പുകളും സജീവമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ, ‘കപ്പിള്‍ ഷെയറിങ് അല്ലെങ്കിൽകപ്പിള്‍ സ്വാപ്പിംഗ് പോലുള്ള കാര്യങ്ങളിൽ പൊലീസിന് നടപടി സ്വീകരിക്കാൻ കഴിയില്ല എന്ന് മാത്രമല്ല, ഇത്തരം വിഷയങ്ങളിൽ ഉൾപ്പെടുന്നവരെ, ഇണകളിൽ ഒരാളുടെ പരാതിയില്ലാതെ വിളിച്ചുവരുത്തിയാൽ അത് പോലീസിന്റെ ജോലിപോകാൻ വരെ കാരണമാകുമെന്നാണ് നിയമ വിദഗ്‌ധർ ചൂണ്ടികാണിക്കുന്നത്.

വ്യക്‌തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം സുപ്രീംകോടതി ഉൾപ്പടെയുള്ള നിരവധി കോടതികൾ ശക്‌തമായി നിരോധിച്ചിട്ടുണ്ട്. ലൈംഗിക സ്വാതന്ത്ര്യം പൂർണമായും വ്യക്‌തിപരമാണ്. അത് ആരോടൊപ്പം വേണമെന്നത് പ്രായപൂർത്തിയായ വ്യക്‌തിയുടെ അവകാശമാണ് എന്നതാണ് ഇന്ത്യയിലെ നിയമം.

Couple sharing or partner swapping in Kerala
Representational Image

വിവാഹേതര ബന്ധം ഇന്ത്യയിൽ

2018 മുതൽ ഇന്ത്യൻ നിയമത്തിൽ വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല. വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമായി കണ്ടിരുന്ന 497ആം വകുപ്പ് ചോദ്യം ചെയ്‌തുകൊണ്ട് മലയാളിയായ ജോസഫ് ഷൈൻ നൽകിയ പരാതിയെ തുടർന്ന് സുപ്രീംകോടതി ഈ നിയമം റദ്ദാക്കിയിരുന്നു. ലൈംഗികത അനുഭവിക്കാനുള്ള അവകാശം സ്‌ത്രീക്കും പുരുഷനും ഒരുപോലെയാണെന്ന് സൂപ്രീംകോടതി, ശങ്കക്ക് ഇടയില്ലാതെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ, ഭർത്താവിന്റെ അതുമല്ലങ്കിൽ ഭാര്യയുടെ വിവാഹേതര ബന്ധത്തെ, വിവാഹ മോചനത്തിന് ആവശ്യമായ സിവിൽ കേസിൽ പരിഗണിക്കാമെന്നും കോടതി 2018ലെ വിധിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പങ്കാളിക്ക് വിവാഹ മോചനം ആവശ്യപ്പെടാം എന്നല്ലാതെ വിവാഹേതര ലൈംഗികതയെ മറ്റൊരുകുറ്റമായി കണക്കാക്കാൻ പാടില്ലെന്നും അതിൽ പങ്കാളിയെ മാനസികമായി പീഡിപ്പിക്കുന്ന ഒന്നുംതന്നെ ഉണ്ടാകരുതെന്നും വിധി വിശദീകരിച്ചിട്ടുണ്ട്.

Couple sharing or partner swapping in Kerala
Representational Image

വിവാഹേതര ലൈംഗികത യുഎഇയിൽ

ഇന്ത്യയിൽ മാത്രമല്ല, മറ്റു യൂറോപ്യൻ രാജ്യങ്ങളിലെന്ന പോലെ യുഎഇയിലും വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഈ നിയമ പരിഷ്‌കരണം യുഎഇയിൽ നിലവിൽ വന്നത് 2021 നവംബറിലാണ്. 18 വയസിന് മുകളിലുള്ളവരുമായി പരസ്‌പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്നാണ് യുഎഇയിലെ പുതിയ നിയമം.

വിവാഹിതയായ സ്‌ത്രീയോ അതല്ലാത്ത പ്രായപൂർത്തിയായ സ്‌ത്രീയോ മറ്റൊരു പുരുഷനുമായി പരസ്‌പര സമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെട്ടാൽ ഒരു മൂന്നാമന്, അത് യാതൊരുവിധത്തിലും ചോദ്യംചെയ്യാൻ അവകാശമില്ല എന്നുമാത്രമല്ല, അങ്ങനെ ചോദ്യം ചെയ്യപ്പെട്ടാൽ മാനഹാനി, പീഡനം ഉൾപ്പടെയുള്ള കേസുകൾ ചോദ്യം ചെയ്‌തയാൾക്ക് എതിരെ നിലനിൽക്കുകയും ചെയ്യും. ആ മൂന്നാമൻ സ്‌ത്രീയുടെ ഭർത്താവ് ആയാൽപോലും എന്നതാണ് ഇന്ത്യയിലെ നിയമം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിശ്വാസ വഞ്ചന ആരോപിച്ച് വിവാഹ മോചനത്തിനുള്ള അപേക്ഷ നൽകുക എന്നത് മാത്രമാണ് ഏകപോംവഴി.

Couple sharing or partner swapping in Kerala

പോലീസ് നിസ്സഹായം

ഈ നിയമ സാഹചര്യം കാരണം, പരസ്‌പര സമ്മതത്തോട് നടക്കുന്ന ലൈംഗിക ബന്ധത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് നിലപാട്. പൊലീസിനു ലഭിച്ച നിയമോപദേശവും ഇതു തന്നെയാണ്. ഭർത്താവ് നിർബന്ധപൂർവം ഒൻപത് പേർക്കു കാഴ്‌ചവച്ചു എന്ന പരാതിയിൽ ബലാൽസംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത്, ഇണയിൽ ഒരാൾ പരാതിനൽകിയത് കൊണ്ടാണ് സാധ്യമാകുന്നത്. എന്നാൽ, കേസിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ മറ്റു സ്‌ത്രീകൾക്കാർക്കും പരാതിയില്ല. അതുകൊണ്ടു തന്നെകപ്പിള്‍ ഷെയറിങ് അല്ലെങ്കിൽ കപ്പിള്‍ സ്വാപ്പിങിൽനിയമനടപടി സാധ്യവുമല്ല എന്നതാണ് സ്‌ഥിതി.

എന്താണ് ‘പാർട്‌ണർ സ്വാപ്പിംഗ്’

ലൈംഗിക ബന്ധത്തിനായി തന്റെ പങ്കാളിയെ, പങ്കാളിയുടെ സമ്മതത്തോടെ അവർക്കിഷ്‌ടമായ ഇണയ്‌ക്കോ ഇണകൾക്കോ കൈമാറുന്ന രീതിയെയാണ് പാർട്‌ണർ സ്വാപ്പിംഗ് അതല്ലെങ്കിൽ കപ്പിള്‍ ഷെയറിങ് അല്ലെങ്കിൽ കപ്പിള്‍ സ്വാപ്പിംഗ് എന്നൊക്കെ വിളിക്കുന്നത്. ശരിയായ വാക്ക് പാർട്‌ണർ സ്വാപ്പിംഗ് എന്നതാണ്.

Most Read: നരസിംഹാനന്ദിന്റെ അറസ്‌റ്റ്; കാരണം വിദ്വേഷ പ്രസംഗമല്ലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE