ഹരിദ്വാർ: ഹിന്ദു സന്യാസി യതി നരസിംഹാനന്ദിനെ അറസ്‌റ്റ് ചെയ്‌തത് ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ കൊലവിളി പ്രസംഗം നടത്തിയ കേസിൽ അല്ലെന്ന് പോലീസ്. ഉന്നത ഉദ്യോഗസ്‌ഥന്‍ ഈ കാര്യം വ്യക്‌തമാക്കിയതായി എന്‍ഡി ടിവി റിപ്പോര്‍ട് ചെയ്യുന്നു.
‘സ്‍ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ ഇപ്പോള്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്, ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസിലല്ല. ആ കേസില്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ തുടരുകയാണ്. ഞങ്ങള്‍ വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാന്‍ഡ് അപേക്ഷയില്‍ ഉള്‍പ്പെടുത്തും’- പോലീസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യതി നരസിംഹാനന്ദ് അറസ്‌റ്റിലായത്.
ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ഇതുവരെ അറസ്‍റ്റിലായ ഏക പ്രതി ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗിയാണ്. സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം, സുപ്രീം കോടതി ഇടപെടലിന് ശേഷമാണ് ഇയാളെ അറസ്‌റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്. മുസ്‌ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാനും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്ത ഹൈന്ദവ സന്യാസിമാര്‍ നടത്തിയത്.
Read also: സീറ്റ് ഇല്ല; ആത്‌മഹത്യാ ശ്രമം നടത്തി സമാജ്‌വാദി പാര്‍ട്ടി നേതാവ്