ലഖ്‌നൗ: യുപി വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്‌ഥാനത്തിന് മുമ്പിലെത്തി ആത്‌മഹത്യാ ശ്രമം നടത്തി സമാജ്‌വാദി പാര്‍ട്ടി നേതാവ് ആദിത്യ താക്കൂർ. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ആത്‌മഹത്യാ ശ്രമം. പാര്‍ട്ടി ഓഫിസിന് മുമ്പിലെത്തിയശേഷം ആദിത്യ താക്കൂർ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു.
എന്നാല്‍, അനുയായികൾ ആദിത്യയെ പിന്തിരിപ്പിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. എന്തുവന്നാലും ഇവിടെവെച്ച് തന്റെ ജീവന്‍ കളയുമെന്നും അറസ്‌റ്റ് ചെയ്‌താലും തന്നെ തടയാന്‍ കഴിയില്ലെന്നും, തന്റെ ടിക്കറ്റ് പാര്‍ട്ടി തട്ടിയെടുത്ത് പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കിയെന്നും ആദിത്യ താക്കൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യുപി തിരഞ്ഞെടുപ്പില്‍ ആദിത്യ താക്കൂറിനെ ഛരാ മണ്ഡലത്തില്‍നിന്ന് മൽസരിപ്പിക്കും എന്നായിരുന്നു പ്രതീക്ഷയെങ്കിലും സ്‌ഥാനാര്‍ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിൽ 29 പേരുകളടങ്ങുന്ന ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ജനുവരി 13ന് എസ്‌പി പുറത്തിറക്കിയിരുന്നു. ഇതില്‍ 10 സീറ്റുകളില്‍ എസ്‌പിയും 19 സീറ്റുകളില്‍ സഖ്യകക്ഷിയായ രാഷ്‌ട്രീയ ലോക് ദളും മൽസരിക്കും.
Read also: വാഹന വ്യൂഹത്തിന് വഴിയൊരുക്കി; ഡെപ്യൂട്ടി കമ്മീഷണറെ ശകാരിച്ച് ഹിമന്ത