അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് നൂറ് വട്ടം ചിന്തിക്കണം; രാഹുലിനോട് മായാവതി

By Staff Reporter, Malabar News
mayavati-bsp
Ajwa Travels

ലക്‌നൗ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്‌പി നേതാവ് മായാവതി. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുൻപ് നൂറ് വട്ടം ആലോചിക്കണമെന്ന് മായാവതി പറഞ്ഞു.

അവര്‍ക്ക് ബിജെപിയോട് വിജയിക്കാന്‍ കഴിഞ്ഞില്ല, എന്നിട്ട് അടിസ്‌ഥാന രഹിതമായ കാര്യം ഇങ്ങനെ പറയുന്നു. അധികാരത്തിലുണ്ടാകുമ്പോഴും അധികാരത്തിന് പുറത്താണെങ്കിലും കോണ്‍ഗ്രസ് ഒന്നും ചെയ്‌തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിയും തന്റെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

ഇഡിയെയും മറ്റ് അന്വേഷണ ഏജന്‍സികളെയും ഞാന്‍ ഭയപ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രിയങ്കാ ഗാന്ധിയും അതുതന്നെയാണ് ചെയ്യുന്നത്. ഇതെല്ലാം ശരിയല്ല. ഈ വിഷയങ്ങളിലെല്ലാം ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോരാടി വിജയിച്ചതാണെന്ന് അവര്‍ അറിയണം; മായാവതി വ്യക്‌തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മൽസരിക്കാന്‍ ബിഎസ്‌പിയെ സമീപിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

Read Also: ഫെഡറൽ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണ് രാജ്യത്ത് നടക്കുന്നത്; യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE