തിരുവനന്തപുരം: വിതുരയില്‍ ആദിവാസി പെണ്‍കുട്ടികള്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട് തേടി മന്ത്രി വീണ ജോർജ്. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട് തേടിയത്. കഴിഞ്ഞ 5 മാസത്തിനിടെ 5 പെൺകുട്ടികളാണ് ഇവിടെ ആത്‍മഹത്യ ചെയ്‌തത്.
ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്‌മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. കൂടാതെ ലഹരി സംഘങ്ങളെ നേരിടാൻ പോലീസും എക്‌സൈസും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.
Read also: എസ്എഫ്‌ഐ ഏകപക്ഷീയമായി ആക്രമിച്ചു; വിശദീകരിച്ച് സ്‌കൂൾ അധികൃതർ