മൂന്നാറിൽ ആദിവാസികൾക്ക് വേണ്ടി പ്രത്യേക പാർപ്പിടം ഒരുങ്ങി

By Staff Reporter, Malabar News
idukki-house-for-tribes
Ajwa Travels

മൂന്നാർ: മൂന്നാറിൽ ആദിവാസികൾക്കായി പാർപ്പിടം ഒരുക്കി. ഇടുക്കി ജില്ലയുടെ 50ആമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാ മിഷനും മൂന്നാര്‍ ഇടമലക്കുടി പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്‌തമായി മൂന്നാറില്‍ സഞ്ചാരികള്‍ക്കായി ആദിവാസികളുടെ പാര്‍പ്പിടം സജ്‌ജമാക്കിയത്. പഴയ മൂന്നാറിലെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡിന് എതിര്‍വശത്തായി വൈക്കോൽ ഉപയോഗിച്ചാണ് പുരയിടം നിര്‍മിച്ചിരിക്കുന്നത്.

ഇതോടൊപ്പം ആദിവാസികളുടെ ഉൽപന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മൂന്നാറിന്റെ മനോഹാരിത ബസില്‍ ചിത്രീകരിച്ച് കെഎസ്ആര്‍ടിസി യാത്രയും ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉൽഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്‍ ഓണ്‍ലൈനായി ഉൽഘാടനം ചെയ്‌തു. ദേവികുളം എംഎല്‍എ അഡ്വ. എ രാജ ബസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്‌തു. തുടര്‍ന്ന് കോവിഡ് കാലത്ത് മികച്ച സേവനം കാഴ്‌ചവച്ച ദേവികുളം പിഎച്ച്സിയിലെ ഡോ. അശ്വതിയടക്കമുള്ളവര്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു.

ദേവികുളം സബ് കളക്‌ടര്‍ രാഹുല്‍ കൃഷ്‌ണ ശര്‍മ, പഞ്ചായത്ത് അംഗങ്ങളായ പ്രവീണ രവികുമാര്‍, ആനന്ദറാണി, ഈശ്വരി, അഡ്വ. ഭവ്യകണ്ണന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ റ്റിജി അജേഷ്, മൂന്നാര്‍ ഡിവൈഎസ്‌പി കെആര്‍ മനോജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഹേമലത തുടങ്ങിയ നിരവധി പേര്‍ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് നാടകവും നടന്നു.

Read Also: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE