ആദിവാസി മേഖലകളിലെ ഓൺലൈൻ വിദ്യാഭ്യാസം; നടപടികൾ പുരോഗമിക്കുന്നു

By News Desk, Malabar News
Online education in tribal areas; Proceedings in progress
Representational Image
Ajwa Travels

തിരുവനന്തപുരം: ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെലികോം ടവര്‍ സ്‌ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കും. ടവര്‍ സ്‌ഥാപിക്കാന്‍ അനുയോജ്യമായ ഇടം വാടകയ്‌ക്ക് നല്‍കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ആദിവാസി കോളനികള്‍ക്ക് ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി നല്‍കുവാന്‍ കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ്, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്‌ഥതയിലുള്ള പോളുകളിലൂടെ കേബിള്‍ വലിക്കുന്നതിന് മൂലധനമായോ വാടകയായോ തുക ഈടാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേബിളുകള്‍ മുഖേനയോ വയർലെസ് സംവിധാനം മുഖേനയോ കണക്‌ടിവിറ്റി നല്‍കുവാന്‍ കഴിയാത്ത ഇടങ്ങളില്‍ ബദല്‍ സംവിധാനമായി വിഎസ്‌എടി സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ഇബിയുടെ സേവനം ലഭ്യമല്ലാത്ത സ്‌ഥലങ്ങളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ ബാറ്ററി പിന്‍ബലമുള്ള സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: ജനപ്രതിനിധികളെ ഒഴിവാക്കും, രാഷ്‌ട്രീയകാര്യ സമിതിയിൽ പുനഃസംഘടന; പുതിയ മാനദണ്ഡം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE