പാലക്കാട്: ജില്ലയിൽ 30 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊല്ലങ്കോട് നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പാപ്പാഞ്ചള്ള സ്വദേശി ജയ്ലാലുദ്ദീൻ, പോത്തമ്പാടം സ്വദേശി ഹംസ എന്നിവരാണ് എക്സൈസ് ഇന്റലിജെൻസിന്റെ പിടിയിലായത്. അതേസമയം, പ്രതി ഹംസയ്ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് സംഘം അറയിച്ചു.
ഹംസയുടെ ഫോണിൽ നിന്ന് സെക്സ് റാക്കറ്റുമായി ബന്ധമുള്ള ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് കൈമാറുമെന്നും എക്സൈസ് ഇന്റലിജെൻസ് സംഘം അറിയിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജെൻസ് സംഘമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
Read Also: സെൻട്രൽ വിസ്ത പദ്ധതി വിമർശകരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി






































