മലപ്പുറം: ജില്ലയിൽ നാലംഗ സംഘം യുവാവിനെ തട്ടികൊണ്ട് പോയതായി പരാതി. മലപ്പുറം ജില്ലയിലെ കാളികാവ് ചോക്കാട് പുലത്തില്‍ റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ബുധനാഴ്‌ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മൂന്ന് ദിവസം മുൻപാണ് റഷീദ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.
കോഴിക്കോട് നിന്ന് ടാക്‌സിയില്‍ മലപ്പുറത്തേക്ക് വരികയായിരുന്ന റഷീദിനെ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയ ശേഷം തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പരാതി. മഞ്ചേരി പട്ടര്‍കുളത്ത് വച്ചാണ് റഷീദ് സഞ്ചരിച്ചിരുന്ന കാറിന് നേരെ മറ്റൊരു കാര്‍ ഇടിപ്പിച്ച് സംഘം അപകടമുണ്ടാക്കിയത്.
തൊട്ടുപിന്നാലെ റഷീദിന്റെ ബന്ധുക്കളുമുണ്ടായിരുന്നു. ഇവരെത്തിയതോടെ നാലംഗ സംഘം റഷീദിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് ടാക്‌സി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: തിരഞ്ഞെടുപ്പ് തോല്‍വി; യുഡിഎഫ് ഇന്ന് യോഗം ചേരും






































