തിരഞ്ഞെടുപ്പ് തോല്‍വി; യുഡിഎഫ് ഇന്ന് യോഗം ചേരും

By Staff Reporter, Malabar News
udf meeting
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ചര്‍ച്ച ചെയ്യാന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വെച്ചാണ് യോഗം. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ യോഗമാണ് ഇന്ന് ചേരുക.

തോല്‍വിയെ കുറിച്ചുള്ള കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉള്ള അതൃപ്‌തി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യോഗത്തില്‍ ഉന്നയിക്കും. കൂടാതെ ചവറയിലെ തോല്‍വിക്ക് കാരണമായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ആര്‍എസ്‌പിക്ക് നല്‍കിയ ഉറപ്പിൻമേലുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

Most Read: മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE