പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൈവിടുന്നവർ ഒറ്റപ്പെടും; കെസി വേണുഗോപാൽ

By Staff Reporter, Malabar News
KC-Venugopal
Ajwa Travels

തിരുവനന്തപുരം: 50 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ ചര്‍ച്ചയാകുമെന്ന് കെസി വേണുഗോപാല്‍. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഈ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ആരെയും തള്ളിക്കളയാനല്ല പകരം പാര്‍ട്ടിയിലേക്ക് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് കെസി വേണുഗോപാല്‍ വ്യക്‌തമാക്കി. കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടിയുമായി ബന്ധപ്പെട്ടും കെസി വേണുഗോപാല്‍ പ്രതികരണമറിയിച്ചു. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം ഒറ്റപ്പെടുകയേ ഉള്ളൂവെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

താല്‍ക്കാലികമായി കെവി തോമസിന്റെ ഈ മാറ്റം ചര്‍ച്ചകള്‍ ഉണ്ടായക്കിയേക്കാം. എങ്കിലും ആത്യന്തികമായി ഇതൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബാധിക്കുകയേ ഇല്ല. എഐസിസിസിയുടെ അനുവാദത്തോടെയാണ് കെവി തോമസിനെ പുറത്താക്കിയത്. പാര്‍ട്ടിക്കെതിരായി ആര് പ്രവര്‍ത്തിച്ചാലും അവരെ പുറത്താക്കാനുള്ള അധികാരം കമ്മിറ്റികള്‍ക്കുണ്ടെന്നും കെസി വേണുഗോപാല്‍ അറിയിച്ചു.

Read Also: കോവിഡ്: മുംബൈയിലും പൂനെയിലും കേസുകൾ കൂടുന്നു; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE