വയനാട്: അട്ടപ്പാടിയിലെ അഗളിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ് നടന്നതായി പരാതി. കൃഷിയിടത്തില്‍ പശുവിനെ മേയ്‌ച്ചതിന് പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വര സ്വാമി ഗൗണ്ടറാണ് ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ദമ്പതികളായ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെയാണ് ഗൗണ്ടർ വെടിയുതിർത്തത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ എയര്‍ ഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം. തങ്ങൾക്ക് നേരെ മൂന്നുതവണയോളം വെടിയുതിര്‍ത്തെന്ന് ദമ്പതികള്‍ പറഞ്ഞു. തുടർന്ന് ആദിവാസികളുടെ പരാതിയില്‍ ഈശ്വരനെ അഗളി പൊലീസ് അറസ്‌റ്റ് ചെയ്‌തു.
Read also: ഹിന്ദു മതത്തിനെതിരെ പ്രചാരണം; ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ പരാതി








































