ഹിന്ദു മതത്തിനെതിരെ പ്രചാരണം; ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ പരാതി

By Desk Reporter, Malabar News

കാന്‍പൂര്‍: ഉത്തർപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ മത് മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി. ഹിന്ദു മതത്തിനെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഐഎഎസ് ഓഫീസര്‍ മുഹമ്മദ് ഇഫ്‌തിഖാറുദ്ദീനെതിരെ മത് മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ വൈസ് പ്രസിഡണ്ട് ഭൂപേഷ് അവസ്‌തി രംഗത്തുവന്നിരിക്കുന്നത്.

മത നേതാവിന്റെ സമീപത്ത് ഐഎഎസ് ഓഫീസര്‍ മുഹമ്മദ് ഇഫ്‌തിഖാറുദ്ദീൻ ഇരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് അവസ്‌തി പരാതിയുമായി രംഗത്തെത്തിയത്. ഇഫ്‌തിഖാറുദ്ദീന്റെ ഔദ്യോഗിക വസതിയില്‍ ഒരു മുസ്‌ലിം പ്രഭാഷകന്‍ പ്രഭാഷണം നടത്തിയെന്നും മത് മന്ദിര്‍ കമ്മിറ്റി പറയുന്നു. തുടർന്ന് കാന്‍പൂര്‍ പോലീസ് കമ്മീഷണര്‍ അസിം കുമാര്‍ അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read also: കനയ്യ കുമാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ആസ്‌ഥാനം; സ്വാഗതം ചെയ്‌ത്‌ പോസ്‌റ്ററുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE