കനയ്യ കുമാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ആസ്‌ഥാനം; സ്വാഗതം ചെയ്‌ത്‌ പോസ്‌റ്ററുകൾ

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്‌ത്‌ പോസ്‌റ്ററുകള്‍. കനയ്യ ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കനയ്യയോടൊപ്പം ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. ഇന്ന് വൈകിട്ട് മൂന്നിന് ഡെല്‍ഹി എഐസിസി ആസ്‌ഥാനത്ത് വെച്ചാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട് ചെയ്‌തിരുന്നു.

പാര്‍ട്ടിയിലെ തന്റെ സ്‌ഥാനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കനയ്യ കുമാര്‍ ഒന്നിലധികം തവണ സംസാരിച്ചിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡണ്ടും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കനയ്യ കുമാര്‍ പാര്‍ട്ടിയില്‍ അതൃപ്‌തനായിരുന്നു. ഇതാണ് കോണ്‍ഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്.

Must Read: കോവാക്‌സിൻ; ഡബ്ള്യൂഎച്ച്ഒ അംഗീകാരം വൈകും, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE