പിണറായി പിന്തുടരുന്നത് ഗുജറാത്ത് മാതൃക, മോദിയുമായി രഹസ്യപാക്കേജ്; ജിഗ്‌നേഷ് മേവാനി

By News Desk, Malabar News
Jignesh Mevani
ജിഗ്‌നേഷ് മേവാനി
Ajwa Travels

കൊച്ചി: സർക്കാർ സ്‌പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് വികസന മാതൃക പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടി അപകടകരമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനി. ആശങ്ക ഉയർത്തുന്ന ഈ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള രഹസ്യ പാക്കേജ് ആണെന്നും ജിഗ്‌നേഷ് മേവാനി ആരോപിച്ചു.

ഫാസിസത്തെയും വർഗീയതയേയും നേരിടുന്നതിൽ പിണറായി വിജയന് ഇരട്ടചങ്കല്ല, ഇരട്ട മുഖമാണെന്നും ജിഗ്‌നേഷ് കുറ്റപ്പെടുത്തി. മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ഉടമ്പടിയുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ അവിടെ പോയത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കേരള സർക്കാരിന്റെ നടപടി അപകടകരവും ആശ്‌ചര്യപ്പെടുത്തുന്നതുമാണ്.

കേരള മോഡൽ ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴാണ് ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള സർക്കാർ ചീഫ് സെക്രട്ടറിയെ അങ്ങോട്ടേക്ക് അയച്ചത്. ഇത്തരമൊരു നടപടി സ്വീകരിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്‌തമല്ല. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പടെയുള്ള മേഖലകളിൽ കേരള മോഡൽ മികച്ചതാണ്. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ ഉൾപ്പെട്ട വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്‌ഥാനത്തിലാണെന്ന് ജിഗ്‌നേഷ് പറയുന്നു.

ബിജെപിയുടെ കോൺഗ്രസ് മുക്‌ത ഭാരതമെന്ന അജണ്ട നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി കൈകോർക്കുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ സഖ്യത്തിന് മാത്രമേ ഇന്ത്യയിലെ ഫാസിസ്‌റ്റ് ശക്‌തികളെ പരാജയപ്പെടുത്താൻ കഴിയൂവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഎം പശ്‌ചിമ ബംഗാൾ ഘടകവും തുറന്ന് പറയുമ്പോഴാണ് പിണറായിയുടെ രഹസ്യബന്ധം. കേരളത്തിൽ ബിജെപിക്ക് വളരാനുള്ള വഴിയൊരുക്കുകയാണ് സിപിഎം ചെയ്യുന്നത്. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തിൽ അങ്ങേയറ്റം ആശങ്കാകുലനാണ്. സംഘപരിവാർ അജണ്ടയാണ് ഇവിടെ നടക്കുന്നതെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.

Most Read: ചലച്ചിത്ര അവാർഡ് വിവാദം വീണ്ടും; സിനിമ പൂഴ്‌ത്തി, കാരണം തേടി സംവിധായകൻ പ്രിയനന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE