ചലച്ചിത്ര അവാർഡ് വിവാദം വീണ്ടും; സിനിമ പൂഴ്‌ത്തി, കാരണം തേടി സംവിധായകൻ പ്രിയനന്ദൻ

By News Desk, Malabar News
kerala state film award controversy director priyanandan

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഗുരുതര ആരോപണവുമായി സംവിധായകൻ പ്രിയനന്ദൻ. തന്റെ സിനിമ അവാർഡ് നിർണയ സമിതി പൂഴ്‌ത്തിയെന്നാണ് ആരോപണം. ‘ധബാരിക്കുരുവി’ എന്ന സിനിമ ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി നേരിട്ട് പറഞ്ഞിരുന്നു. എന്നാൽ, സിനിമ അന്തിമ റൗണ്ടിൽ എത്തിയില്ല. ഇതിനിടെ ഇടപെടൽ ഉണ്ടായെന്നും സംവിധായകൻ ആരോപിച്ചു.

ഗോത്രവർഗക്കാരെ കുറിച്ചുള്ള സിനിമയായിരുന്നു ധബാരിക്കുരുവി. ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രമാണ് സിനിമയിൽ അഭിനയിച്ചത്. അഭിനേതാക്കൾ അൽഭുതകരമായ പ്രകടനം കാഴ്‌ച വെച്ചിട്ടും എന്തുകൊണ്ടാണ് ചലച്ചിത്ര പുരസ്‌കാര വേളയിൽ യാതൊരു പരാമർശവും സിനിമ നേടാതെ പോയതെന്ന് പ്രിയനന്ദൻ ചോദിക്കുന്നു. അന്തിമ ജൂറിയുടെ മുന്നിലെത്താതെ സിനിമ എവിടെ മുങ്ങിപ്പോയെന്ന് തനിക്കറിയണമെന്നും അദ്ദേഹം പറഞ്ഞു.

Most Read: വനംവകുപ്പ് സ്‌റ്റേഷനിൽ വനിതാ വാച്ചർക്ക് നേരെ പീഡനശ്രമം; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE