സിംഹക്കൂട്ടിൽ കയ്യിട്ട് യുവാവ്; വിരൽ കടിച്ചെടുത്ത് സിംഹം

By Desk Reporter, Malabar News
man-gets-a-bite-from-lion
Ajwa Travels

ജമൈക്ക: സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സിംഹക്കൂട്ടിൽ കയ്യിട്ട് മൃഗശാല സൂക്ഷിപ്പുകാരന്‍. ഒടുവില്‍ സിംഹം യുവാവിന്റെ വിരല്‍ കടിച്ചെടുത്തു. സമൂഹമാദ്ധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിക്കുകയാണ്. ജമൈക്കയിലാണ് സംഭവം. ഇത് കണ്ടുനിന്നവരാണ് വീഡിയോ പകര്‍ത്തിയത്. ഇത് ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് അവരും വീഡിയോ എടുത്തിരിക്കുന്നത്.

മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹത്തിന്റെ വായില്‍ കയ്യിടുമ്പോൾ തന്നെ സിംഹം തലവെട്ടിച്ചുമാറ്റാനും ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നുണ്ട്. പ്രകോപനപരമായ ഇടപെടൽ സിംഹത്തിനെ ചൊടിപ്പിച്ചു. പിന്നീടാണ് യുവാവിന്റെ വിരല്‍ കടിച്ചുപിടിച്ച് സിംഹം അക്രമിക്കാന്‍ തുടങ്ങിയത്. പരാക്രമത്തിനൊടുവില്‍ വിരലിലെ മാംസം സിംഹം കടിച്ചെടുത്തു. യുവാവിന് തിരികെ അസ്‌ഥി മാത്രമാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

“ആദ്യം തമാശയാണെന്നാണ് കരുതിയത്. പിന്നീടാണ് സംഭവത്തിന്റെ തീവ്രത മനസിലായത്. മാംസം മുഴുവനും അടര്‍ന്നുപോയ നിലയിലായിരുന്നു കണ്ടത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നു നടന്നു. ഇനി ആവര്‍ത്തിക്കാതെ നോക്കും,”- മൃഗശാല അധികൃതര്‍ പറഞ്ഞു.

Most Read:  കനത്ത മഴ; റോഡിൽ പതിയിരിപ്പുണ്ട് അപകടങ്ങൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE