കനത്ത മഴ; റോഡിൽ പതിയിരിപ്പുണ്ട് അപകടങ്ങൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By News Desk, Malabar News
Heavy rain; Accidents lurking on the road, these things can be taken care of
Representational Image
Ajwa Travels

സംസ്‌ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്‌തമായ മഴ തുടരുകയാണ്. അടുത്ത ദിവസങ്ങൾ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടരുന്നതിനൊപ്പം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറവല്ല. അൽപം ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാവുന്നതാണ്. മഴ പെയ്‌ത്‌ നനഞ്ഞ് കിടക്കുന്ന റോഡിൽ വണ്ടിയോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. അതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:-

 • പരമാവധി ഇരുകൈകളും ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കാൻ ശ്രദ്ധിക്കുക
 • വാഹനങ്ങളുടെ വേഗത കുറച്ചാൽ റോഡും ടയറുകളും തമ്മിലുള്ള ഘർഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
 • മറ്റ് വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
 • വളവുകളിൽ സാവധാനത്തിൽ ബ്രേക്ക് ഉപയോഗിക്കുക
 • നനഞ്ഞ റോഡുകളിൽ കൂടുതൽ ബ്രേക്ക് ആവശ്യമായതിനാൽ ഉണങ്ങിയ റോഡുകളേക്കാൾ മുൻപേ ബ്രേക്ക് അമർത്തുക
 • ടയർ, ബ്രേക്ക്, ഓയിൽ മുതലായവ മാസത്തിൽ ഒരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്‌നസ്‌ ഉറപ്പുവരുത്തുക
 • ടയറിന്റെ മർദ്ദം, ത്രഡ്‌ഡുകൾ എന്നിവ കൃത്യമായി പരിശോധിക്കുക
 • ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാൽ വാഹനം തെന്നിമാറുന്നത് ഒഴിവാക്കാം
 • മരങ്ങൾക്കും പോസ്‌റ്റുകൾക്കും താഴെ വണ്ടി പാർക്ക് ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക

ഇരുചക്ര വാഹനയുടമകൾ ശ്രദ്ധിക്കുക

 • സ്‌ഥിരമായി യാത്ര ചെയ്യുന്ന റോഡാണെങ്കിലും വെള്ളക്കെട്ടുകൾ ഒഴിവാക്കി പോവുക. കാരണം റോഡിലെ കുഴികൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല.
 • ഹെൽമെറ്റും റെയിൻ കോട്ടും നിർബന്ധമായും ഉപയോഗിക്കുക. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള റെയിൻ കോട്ടുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
 • പിന്നിലിരിക്കുന്ന ആളെ കൊണ്ട് ഒരു കാരണവശാലും കുട ചൂടിച്ച് വാഹനം ഓടിക്കരുത്.
 • നനഞ്ഞ പ്രതലത്തിൽ സഡൻ ബ്രേക്ക് ചെയ്‌താൽ ടയർ സ്‌കിഡ് ആയി വണ്ടി മറിയുമെന്ന് അറിയാമല്ലോ. അതിനാൽ മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുക.
 • കാൽനടക്കാർ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാൻ സാധ്യതയേറെയാണ്. അതിനാൽ, റോഡിന്റെ ഇരുവശവും കൂടുതൽ ശ്രദ്ധിക്കുക
 • ഡിം ലൈറ്റ് പരമാവധി ഉപയോഗിക്കുക, വലിയ കയറ്റം കയറുമ്പോഴും എതിരെ വരുന്ന വാഹനങ്ങൾക്ക് സൂചന നൽകാൻ ബ്രൈറ്റ് മോഡ് ഉപയോഗിക്കുക
 • ബാക്ക് സ്‌ട്രാപ്പുള്ള ചെരിപ്പ് ഇടുന്നത് തന്നെയാണ് ഉത്തമം. ചെളിയിലെ മണലിലോ റബർ ചെരിപ്പ് തെന്നാൻ ഇടയുണ്ട്. അതുമൂലം റൈഡറുടെ ബാലൻസ് തെറ്റി വണ്ടി മറിയാൻ സാധ്യത കൂടുതലാണ്

Most Read: കുതിര സവാരിയിൽ ഞെട്ടിച്ച് നാല് വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE