കുട്ടികൾ പല കഴിവുകളും പ്രകടിപ്പിക്കുന്ന ധാരാളം വീഡിയോകൾ നമ്മള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. എന്നാലിതാ കുതിര സവാരി നടത്തി കാഴ്‌ചക്കാരെയെല്ലാം അക്ഷരാർഥത്തിൽ ഞെട്ടിക്കുകയാണ് ഒരു നാല് വയസുകാരൻ. ആന്ധ്രപ്രദേശിലെ അനകാപല്ലെ ജില്ലയിലെ ചെവ്വെട്ടി ജോസിത്ത് ഛത്രപതി എന്ന ബാലനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
കടല്‍ത്തീരത്ത് കൂടി മണിക്കൂറില്‍ 50–60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിരയോടിക്കാന്‍ കുട്ടിക്ക് കഴിവുണ്ട്. എല്‍കെജി വിദ്യാര്‍ഥിയായ ജോസിത് ഈ ചെറുപ്രായത്തില്‍ തന്നെ തന്റെ ഭാവി ഹോഴ്‌സ് റൈഡില്‍ ആണെന്ന് തീരുമാനിച്ചുകഴിഞ്ഞു.
എസ്എസ് രാജമൗലി സംവിധാനം ചെയ്‌ത രാം ചരണിന്റെ ബ്ളോക്ക്ബസ്‌റ്റര്‍ തെലുങ്ക് ചിത്രം ‘മഗധീര’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുട്ടി നാലാം വയസില്‍ കുതിര സവാരിയില്‍ കഴിവ് തെളിയിക്കുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പാണ് ജോസിത് ‘മഗധീര’ സിനിമ കാണുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം മാതാപിതാക്കളുമായി ബീച്ചിലെത്തിയ ജോസിത്, ടൂറിസ്‌റ്റുകള്‍ക്കൊപ്പം കുതിര സവാരി നടത്താന്‍ തുടങ്ങി. അതില്‍ മകന്റെ പ്രകടനം കണ്ട്, പ്രോൽസാഹിപ്പിക്കുകയാണ് തങ്ങൾ ചെയ്‌തതെന്നും മാതാപിതാക്കള്‍ പറയുന്നു.
ജോസിത് കുതിര സവാരി നടത്തുന്ന വിഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. മണിക്കൂറുകളോളം സാഹസികമായി ജോസിത് കുതിരയെ ഓടിക്കും. കുതിരയുടെ ദേഹത്ത് ബാലന്‍സ് ചെയ്‌ത് നില്‍ക്കാനുള്ള ബാലന്റെ കഴിവും അപാരമാണ്.
Most Read: ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍