വിൽപ്പനയിൽ ചരിത്ര നേട്ടവുമായി ഹ്യൂണ്ടായ്; സെപ്റ്റംബറിൽ വിറ്റത് 71,641 യൂണിറ്റ്

കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് ഇതെന്ന് കൊറിയൻ കാർ നിർമാതാക്കൾ അറിയിച്ചു.

By Trainee Reporter, Malabar News
Hyundai achieves record in sales
Ajwa Travels

വിൽപ്പനയിൽ ചരിത്ര നേട്ടവുമായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. (Hyundai Achieves Record in Sales) ഏറ്റവും ഉയർന്ന പ്രതിമാസം വിൽപ്പനയായ 71,641 യൂണിറ്റാണ് ഹ്യൂണ്ടായ് കഴിഞ്ഞ സെപ്റ്റംബറിൽ ലഭിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് ഇതെന്ന് കൊറിയൻ കാർ നിർമാതാക്കൾ അറിയിച്ചു. 54,241 യൂണിറ്റ് പ്രാദേശിക വിൽപ്പനയും 17,400 യൂണിറ്റ് കയറ്റുമതിയും ചേർന്നാണ് 71,641 യൂണിറ്റ്.

ഇതോടെ, കഴിഞ്ഞ വർഷം സെപ്റ്റംബറെ അപേക്ഷിച്ചു വിൽപ്പന 13.35 ശതമാനം വർധിച്ചു. പ്രാദേശിക വിൽപ്പന 9.13 ശതമാനം വർധിച്ചപ്പോൾ കയറ്റുമതി 28.87 ശതമാനവും വർധിച്ചു. അതേസമയം, വാഹന വിൽപ്പനയുടെ 65 ശതമാനവും എസ്‌യുവികളാണെന്നാണ് കമ്പനി അറിയിപ്പ്. അടുത്തിടെ വിപണിയിൽ എത്തിയ ഹ്യൂണ്ടായ് എക്‌സ്‌റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മൈക്രോ എസ്‌യുവിയായ എക്‌സ്‌റ്ററിനായി ഹ്യൂണ്ടായ് 80,000 ബുക്കിങ്ങുകൾ നേടിയതായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ സിഇഒ തരുൺ ഗാർഗ് വ്യക്‌തമാക്കി. കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിൽ എസ്‌യുവികളുടെ സംഭാവന 65 ശതമാനത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു. 2023 സെപ്റ്റംബറിൽ കമ്പനിയുടെ കയറ്റുമതി 28.87 ശതമാനം ഉയർന്ന് 17,400 യൂണിറ്റിലെത്തി. 2022 സെപ്റ്റംബറിൽ 13,501 യൂണിറ്റുകളാണ് കയറ്റുമതി ചെയ്‌തത്‌.

Tech| ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത്‌ യൂട്യൂബ് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE