ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം; 4 ജില്ലകളിൽ കളക്‌ടർമാർ മാറും

By Team Member, Malabar News
Collectors
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്‌ടർമാരെ മാറ്റി. കൊല്ലത്ത് അഫ്‌സാന പര്‍വീന്‍, കണ്ണൂരില്‍ എസ് ചന്ദ്രശേഖര്‍, മലപ്പുറത്ത് വിആര്‍ പ്രേംകുമാര്‍, വയനാട്ടില്‍ എ ഗീത എന്നിവര്‍ പുതുതായി ചുമതലയേല്‍ക്കും.

കൂടാതെ ടിവി അനുപമ പട്ടികവർഗ വകുപ്പ് ഡയറക്‌ടറായി ചുമതലയേൽക്കും. ഒപ്പം എൻട്രൻസ് കമ്മീഷണറുടെ അധിക ചുമതല കൂടി അനുപമക്ക് ഉണ്ടാകും. മുഹമ്മദ് വൈ സഫറുള്ളയെ ജിഎസ്‌ടി സ്‌പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സജിത് ബാബുവിനെ ദുരന്തനിവാരണ ഡയറക്‌ടറായും, അബ്‌ദുള്‍ നാസറിനെ പുതിയ തൊഴിലുറപ്പ് മിഷൻ ഡയറക്‌ടറായും നിയമിച്ചു.

എസ് ഷാനവാസ് കൊച്ചിന്‍ സ്‌മാര്‍ട്ട് മിഷന്‍ സിഇഒയും, വൈറ്റിവ മൊബിലിറ്റി ഹബ്ബ് എംഡിയുമാകും. സ്‌നേഹില്‍ കുമാര്‍ സിംഗ് ഐടി മിഷന്‍ ഡയറക്‌ടറാകും. കൂടാതെ കണ്ണൂര്‍ കളക്‌ടറായിരുന്ന ടിവി സുഭാഷ് കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്‌ടറായും ചുമതലയേൽക്കും.

Read also: കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 1535 കേസുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE