കണ്ണൂർ: ജില്ലയിൽ വാഹന പരിശോധനയ്‌ക്കിടെ മയക്കുമരുന്ന് സംഘം പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം മൂന്നുപേരാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. കുറ്റിക്കകം കിഴുന്നയിലെ കുണ്ടുവളപ്പിൽ എ പ്രണവ് (26), ആറ്റടപ്പ മുട്ടോളം റംലസ് ഹൗസിൽ പിവി റനീസ് (35), ആദികടലായി വട്ടക്കുളം വാണിയങ്കണ്ടി ഹൗസിൽ കെവി ലിജിൽ (25) എന്നിവരാണ് അറസ്‌റ്റിലായത്.
കണ്ണൂർ തളിക്കാവിനടുത്തുള്ള റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് 8.53 ഗ്രാം എംഎഡിഎംഎയും 910 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടിയേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Most Read: പ്രിയങ്ക, നിങ്ങൾ പിൻമാറില്ലെന്ന് അറിയാമായിരുന്നു; പ്രശംസിച്ച് രാഹുൽ ഗാന്ധി









































