കണ്ടീഷണർ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By Staff Reporter, Malabar News
conditioner-use
Ajwa Travels

മുടി ഷാംപൂ ചെയ്‌തുകഴിഞ്ഞാൽ ഇപ്പോൾ മിക്കവരും കണ്ടീഷണർ ഉപയോഗിക്കാറുണ്ട്. മുടി കെട്ടുപിണയാതെ ഇരിക്കാനും കൂടുതൽ മിനുസമാകാനും കണ്ടീഷണർ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

conditioner-use

മുടിവേരുകളിൽ കണ്ടീഷണർ ഉപയോ​ഗിക്കരുത്

കണ്ടീഷണർ മുടിവേരുകളിൽ ഉപയോഗിക്കുന്നത് തലയോട്ടി കൂടുതൽ വഴുവഴുപ്പുള്ളതാക്കി മാറ്റും. സാധാരണയായി തലയോട്ടിയിൽ സ്വാഭാവികമായ സെബം ഉൽപാദിപ്പിക്കാറുണ്ട്. ഇത് മുടിവേരുകളെ പുഷ്‌ടിപ്പെടുത്തുന്നതാണ്. എന്നാൽ ഇതിനൊപ്പം കണ്ടീഷണറുകൾ കൂടി ഉപയോഗിക്കുന്നത് തലയോട്ടി കൂടുതൽ വഴുവഴുപ്പുള്ളതാകാൻ കാരണമാകും.

conditioner2

മുടിയുടെ നീളത്തിന്റെ മധ്യഭാ​ഗം മുതൽ താഴേക്കാണ് കണ്ടീഷണർ ശരിക്കും ഉപയോ​ഗിക്കേണ്ടത്. നന്നായി പതച്ച് ഒരു മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് വേണം കഴുകാൻ.

conditioner-use

കൂടുകയും കുറയുകയും അരുത്

കണ്ടീഷണർ ഉപയോഗിക്കാതെ ഇരിക്കുന്നത് മുടിയെ ദുർബലമാക്കാൻ ഇടയാക്കും. എന്നാൽ കൂടുതൽ അളവിൽ ഉപയോ​ഗിക്കുന്നത് തലമുടി വഴുവഴുപ്പുള്ളതാക്കി മാറ്റും. വളരെ കുറച്ചാണ് ഉപയോഗിക്കുന്നതെങ്കിൽ അത് നമ്മൾ ഉദ്ദേശിച്ച ഫലം നൽകുകയും ഇല്ല.

മുടിയുടെ നീളവും കട്ടിയും എത്രയുണ്ടെന്ന് നോക്കിയാണ് എത്ര അളവിൽ കണ്ടീഷണർ ഉപയോഗിക്കണം എന്ന് കണക്കാക്കുന്നത്. രണ്ട് വലിയ തുള്ളി ഉപയോഗിക്കുന്നതാണ് എപ്പോഴും അനുയോജ്യം.

conditioner

 

മുടിക്ക് അനുയോജ്യമായ കണ്ടീഷണർ തിരഞ്ഞെടുക്കാം

മുടിക്ക് അനുയോജ്യമായ ഷാംപൂ ഉപയോ​ഗിക്കുമ്പോൾ അതേതരം കണ്ടീഷണർ തന്നെ വേണം ഉപയോഗിക്കാൻ.

കനം കുറഞ്ഞ മുടിയാണെങ്കിൽ ലെെറ്റ് വെയ്റ്റ് കണ്ടീഷണർ ഉപയോഗിക്കാം. കനംകുറഞ്ഞ മുടി സ്‌ഥിരമായി ഡീപ് കണ്ടീഷൻ ചെയ്‌താൽ മുടി കൊഴിയാൻ ഇടയാക്കും. അതിനാൽ മുടിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള ഗുണമേൻമയുള്ള കണ്ടീഷണർ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം.

conditioner

ഉടൻ കഴുകിക്കളയല്ലേ

കണ്ടീഷണർ പുരട്ടി നാലോ അഞ്ചോ മിനിറ്റ് മുടിയിൽ നിർത്തണം. ഇതുവഴി മുടിക്ക് ആവശ്യത്തിന് ജലാംശം നിലനിർത്താനാകും. കൂടാതെ മുടിക്ക് തിളക്കം ലഭിക്കുകയും ചെയ്യും.

conditioner-use

Most Read: വടംവലി പ്രമേയമായി ‘ആഹാ’; റിലീസ് തീയതി പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE