വടംവലി പ്രമേയമായി ‘ആഹാ’; റിലീസ് തീയതി പ്രഖ്യാപിച്ചു

By Staff Reporter, Malabar News
aaha movie release
Ajwa Travels

വടംവലിയെ ആസ്‌പദമാക്കി, സ്‌പോര്‍ട്‌സ് ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ‘ആഹാ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം നവംബര്‍ 26ന് തിയേറ്ററിലെത്തും. ബിബിന്‍ പോള്‍ സാമുവല്‍ ആണ് സംവിധാനം.

സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ചിരിക്കുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രനാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വടം വലി മൽസരം പ്രധാന പ്രമേയമാകുന്ന ചിത്രത്തിനായി ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങൾ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനം നടത്തിയിരുന്നു. വടം വലിയിലെ യഥാര്‍ഥ ഹീറോകളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

ടോബിത് ചിറയത്താണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവല്‍ തന്നെയാണ് ‘ആഹാ’യുടെ എഡിറ്റര്‍.

aaha movie

മറ്റ് അണിയറ പ്രവർത്തകർ: ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- രാകേഷ് കെ രാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ശ്യാമേഷ്, സന്ദീപ് നാരായണന്‍, സ്‌റ്റണ്ട്‌- മഹേഷ് മാത്യു. സ്‌റ്റിൽസ്- ജിയോ ജോമി, കല- ഷംജിത് രവി, വസ്‌ത്രാലങ്കാരം- ശരണ്യ ജീബു, മേക്കപ്പ്‌- റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജീബു ഗോപാല്‍.

Most Read: ‘ടാറ്റ ഗ്രൂപ്‌സ്’ പേരിൽ വരുന്ന വാട്‌സാപ്പ് സന്ദേശം തട്ടിപ്പാണ്; സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE