‘അപൂർവ സൗഹൃദം’; വിദ്യാർഥികളോട് കൂട്ടുകൂടി തത്ത

By Desk Reporter, Malabar News
Rare friendship
Ajwa Travels

ഒന്നിച്ച് പഠിക്കുന്നവരും ഒരേ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരും ഇടക്കിടെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുന്നവരും തമ്മിൽ സൗഹൃദം ഉണ്ടാവുന്നത് സർവസാധാരണമാണ്. എന്നാൽ, സ്‌ഥിരമായി കണ്ടാലും മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങാത്ത ജീവികളാണ് പക്ഷികളും മൃഗങ്ങളും.

മൃഗങ്ങളിൽ ചിലത് എളുപ്പത്തിൽ മനുഷ്യരുമായി ചങ്ങാത്തം കൂടാറുണ്ടെങ്കിലും പക്ഷികൾ അങ്ങനെയല്ല. മനുഷ്യ സാന്നിധ്യം അറിയുമ്പോൾ തന്നെ പറന്നു പോവുകയും സുരക്ഷിത സ്‌ഥാനത്തേക്ക് മറയുകയും ചെയ്യുന്നവരാണ് അവർ.

എന്നാല്‍, ഇതിൽനിന്നെല്ലാം വ്യത്യസ്‌തമായി ഒരു അപൂർവ സൗഹൃദത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ, ശാരദ ബല്‍ഗ്രാം വനത്തില്‍ ഒരു തത്തയുണ്ട്. ഈ തത്തയും വനത്തിനടുത്തുള്ള സ്‌കൂളായ രാം കൃഷ്‌ണ വിദ്യാ മന്ദിറിലെ സ്‌കൂളിലെ വിദ്യാർഥികളും തമ്മിലുള്ള സൗഹൃദമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സ്‌കൂളിലേക്കു പോകുമ്പോഴും തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും ഈ തത്ത വിദ്യാർഥികളുടെ കൂട്ടത്തില്‍ ചേരും. ”ഞങ്ങള്‍ എല്ലാ ദിവസവും സ്‌കൂളിലേക്ക് പോകുമ്പോള്‍ അവന്‍ വരും, ഞങ്ങളുടെ തോളിലോ തലയിലോ ഇരിക്കും. വഴിയിലുടനീളം ഞങ്ങളോടൊപ്പം കളിക്കും,”- സ്‌കൂളിലെ വിദ്യാർഥിയായ വിവേക് വാർത്താ ഏജൻസിയായ എഎന്‍ഐയോട് പറഞ്ഞു.Rare friendshipവിദ്യാർഥികള്‍ അവരുടെ വഴിയില്‍ എല്ലാ ദിവസവും തത്തയെ കണ്ടുമുട്ടുന്നത് പതിവാണെന്നും അവരുമായി കളിക്കാറുണ്ടെന്നും രാം കൃഷ്‌ണ വിദ്യാ മന്ദിര്‍ സൂപ്രണ്ട് ദീപക് ബേദി പറഞ്ഞു. ”ഈ തത്ത വളരെക്കാലമായി വിദ്യാർഥികളെ സന്ദര്‍ശിക്കാറുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ എത്തുമ്പോള്‍, അത് കുന്നുകള്‍ക്ക് മുകളിലൂടെ പറക്കുന്നത് കാണാം. തത്ത വിദ്യാർഥികളുമായി കളിക്കുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്,”- അദ്ദേഹം വിശദീകരിച്ചു.Rare friendshipഎഎന്‍ഐ ഒക്‌ടോബർ ഒന്നിനായിരുന്നു ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ട്വീറ്റ് നാലായിരത്തോളം പേർ ലൈക്ക് ചെയ്യുകയും നിരവധി പേര്‍ രസകരമായ കമന്റ് നൽകുകയും ചെയ്‌തിട്ടുണ്ട്‌. കുട്ടികളും തത്തയും തമ്മിലുള്ള ബന്ധത്തെ കലര്‍പ്പില്ലാത്ത സ്‌നേഹം, ഹൃദയം കവരുന്ന കാഴ്‌ചകള്‍, ഉപാധികളില്ലാത്ത ബന്ധം എന്നൊക്കെയാണ് വിശേഷിപ്പിച്ചത്.

Most Read:  കൊളസ്‌ട്രോൾ നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ; ഇവ കൂടി ഉൾപ്പെടുത്താം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE