‘എന്നെ കാണാനില്ല’; പോലീസിനൊപ്പം തിരച്ചിലിനിറങ്ങി 50കാരൻ

By News Desk, Malabar News
Ajwa Travels

കാണാതായ തന്നെ തേടി പോലീസിനൊപ്പം തിരച്ചിൽ നടത്തി തുർക്കിയിലെ 50കാരൻ. അടിച്ചത് അൽപം കൂടിപ്പോയത് തന്നെയാണ് കാരണം. മദ്യപിച്ച് ലക്കുകെട്ട ബെയ്‌ഹാൻ മുട്ട്ലു എന്നയാളാണ് മണിക്കൂറോളം പോലീസിനെ വലച്ചത്. പോലീസ് ഉച്ചത്തിൽ പേര് വിളിച്ചിട്ട് പോലും ഇയാൾക്ക് സ്വയം മനസിലായില്ല എന്നതാണ് ഏറെ രസകരമായ കാര്യം.

സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരുന്ന ബെയ്‌ഹാനെ ഇനെഗൽ നഗരത്തിനടുത്തുള്ള കയാക്ക എന്ന ഗ്രാമപ്രദേശത്ത് നിന്നാണ് കാണാതായത്. അറിയാതെ കാടിനുള്ളിൽ എത്തിപ്പെട്ട ഇയാൾ മദ്യലഹരിയിൽ വഴിയറിയാതെ അലഞ്ഞുതിരിയുകയായിരുന്നു എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്‌. ഏറെ നേരം കഴിഞ്ഞിട്ടും ബെയ്‌ഹാൻ തിരികെയെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന്, പോലീസ് വനമേഖലയിൽ തിരച്ചിൽ നടത്തവേ ഒപ്പം കൂടിയതാണ് കക്ഷി. മറ്റാരെയോ തേടിയാണ് പോലീസ് എത്തിയിരിക്കുന്നത് എന്ന് കരുതിയാണ് ബെയ്‌ഹാൻ പോലീസിനെ സഹായിക്കാൻ ‘തന്നെ തേടിയുള്ള’ അന്വേഷണത്തിൽ പങ്കുചേർന്നത്. മണിക്കൂറുകൾക്ക് ശേഷം ബെയ്‌ഹാൻ മുട്ട്ലു എന്ന് വീണ്ടും പോലീസുകാർ വിളിച്ചപ്പോഴാണ് കാണാതായയാൾ താൻ തന്നെയാണെന്ന് ഇദ്ദേഹത്തിന് മനസിലായത്.

ഒടുവിൽ ‘ഞാൻ ഇവിടെയുണ്ട്’ എന്ന് നിസംഗതയോടെ ബെയ്‌ഹാൻ പറഞ്ഞപ്പോൾ പോലീസ് അമ്പരന്നു. കൂടുതൽ നടപടികളൊന്നും എടുക്കാതെ ഉടൻ തന്നെ തിരച്ചിലിനെ കുറിച്ച് റിപ്പോർട് തയ്യാറാക്കി ബെയ്‌ഹാനെ വീട്ടിലെത്തിക്കുകയും ചെയ്‌തു.

Also Read: പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE