പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്

By Staff Reporter, Malabar News
driving licence
Ajwa Travels

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. കരൺ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‌മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളാവുക എന്നാണ് സൂചന.

2019ല്‍ റിലീസ് ചെയ്‌ത ‘ഡ്രൈവിംഗ് ലൈസന്‍സ്’ സംവിധാനം ചെയ്‌തത് ലാല്‍ ജൂനിയറാണ്. അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്. ലിസ്‍റ്റിന്‍ സ്‌റ്റീഫനും സുപ്രിയ മേനോനും നാല് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫിസില്‍ 22.5 കോടിയാണ് നേടിയത്.

suraj venjaramoodu prithviraj
സുരാജ് വെഞ്ഞാറമ്മൂട്, പൃഥ്വിരാജ്

അതേസമയം ബോളിവുഡിൽ രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് സൂചന. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അക്ഷയ് കുമാറും സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രത്തെ ഇമ്രാന്‍ ഹാഷ്‌മിയുമാകും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

akshay kumar-emraan hashmi
അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്‌മി

Most Read: ആരോഗ്യ പരിപാലനത്തിന് മഞ്ഞൾ, മല്ലി, ചുക്ക്; അറിയാം ഗുണഫലങ്ങൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE