കൊളസ്‌ട്രോൾ നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ; ഇവ കൂടി ഉൾപ്പെടുത്താം

By Team Member, Malabar News
Health News
Ajwa Travels

പ്രമേഹം, രക്‌തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നീ ജീവിതശൈലീ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് നമുക്ക് ചുറ്റും വർധിക്കുകയാണ്. ഇവയിൽ പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടാകാനിടയുള്ള ഒന്നാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ കൊളസ്‌ട്രോൾ അമിതമായാൽ അത് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വളരെ വലുതാണ്.

ആരോഗ്യമുള്ള ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം കൊളസ്‌ട്രോൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. എന്നാൽ ഇതിന്റെ അളവ് കൂടുമ്പോഴാണ് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ആവശ്യമായതിൽ കൂടുതൽ അളവിൽ കൊളസ്‌ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോൾ ഇത് ഹൃദയപേശികൾക്ക് രക്‌തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുകയും ചെയ്യും.

ഭക്ഷണവും, ജീവിത ശൈലിയുമാണ് പ്രധാനമായും കൊളസ്‌ട്രോൾ അമിതമാകാൻ കാരണമാകുന്നത്. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാലും നമുക്ക് സാധിക്കും. അതിനാൽ തന്നെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നമുക്ക് നോക്കാം.

ചോക്ളേറ്റ് 

കൊളസ്‌ട്രോൾ ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നാണ് ചോക്ളേറ്റ് എന്ന് കേട്ടാൽ ചിലർക്ക് അൽഭുതം തോന്നും. പക്ഷേ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ ചോക്ളേറ്റ് കഴിക്കുന്നതിലൂടെ കൊളസ്‌ട്രോൾ അമിതമാകുന്നത് നിയന്ത്രിക്കാൻ സാധിക്കും. ചോക്ളേറ്റ് തന്നെ പല വിധമുണ്ട്. ഇതിൽ മൂന്നിരട്ടി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഡാർക്ക് ചോക്ളേറ്റാണ് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഉത്തമം.

നട്സ്

ഹൃദയത്തിനും, സന്ധികൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് നട്സ്. ഇതിലെ മോണോസാച്യുറേറ്റഡ് ഫാറ്റ് ആണ് പ്രധാനമായും ഹൃദയത്തെയും, സന്ധികളെയും സംരക്ഷിക്കുന്നത്. ഒപ്പം തന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ അമിതമാകുന്നത് തടയാനും സഹായിക്കും.

ചായ

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ചായ കുടിക്കുന്നതിലൂടെ സാധിക്കുമെന്ന് പറഞ്ഞാൽ അധികമാർക്കും വിശ്വാസം ഉണ്ടാകില്ല. പക്ഷേ, ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. അതിനാൽ തന്നെ ചായ കുടിച്ചും നമുക്ക് കൊളസ്‌ട്രോൾ നിയന്ത്രണം സാധ്യമാകും. ഗ്രീൻ ടീ, ബ്ളാക്ക് ടീ എന്നിവയിലും ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

മൽസ്യം

ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മൽസ്യം. മൽസ്യങ്ങളിൽ തന്നെ സാൽമണ, ട്യൂണ എന്നീ മൽസ്യ ഇനങ്ങളാണ് പ്രധാനമായും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഉത്തമം.

വെളുത്തുള്ളി

കൊളസ്‌ട്രോളിന്റെ തോത് കുറക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് വെളുത്തുള്ളി. ശരീരത്തിലെ ചീത്ത കൊഴുപ്പ് നീക്കം ചെയ്യാൻ വെളുത്തുള്ളി വലിയ രീതിയിൽ സഹായിക്കും. എന്നാൽ ദിവസം രണ്ടോ മൂന്നോ അല്ലിയിൽ കൂടുതൽ വെളുത്തുള്ളി കഴിക്കുകയും ചെയ്യരുത്.

Read also: കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE