‘ടാറ്റ ഗ്രൂപ്‌സ്’ പേരിൽ വരുന്ന വാട്‌സാപ്പ് സന്ദേശം തട്ടിപ്പാണ്; സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും

By Desk Reporter, Malabar News
Online Scam in the name of TATA Group
Ajwa Travels

കോഴിക്കോട്: ആമസോൺ, സൗദി അരാംകോ, എൽജി, ഫ്ളിപ്‌കാർട്ട് മുതലായ ജനകീയ വിശ്വാസ്യതയും ബ്രാൻഡ് മൂല്യവുമുള്ള കമ്പനികളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ മറ്റൊരെണ്ണം കൂടി പുതുതായി രംഗത്ത്.

‘ടാറ്റ ഗ്രൂപ്‌സ്’ പേരിലാണ് പുതിയതട്ടിപ്പ്. ടാറ്റയുടെ പേരിൽ വാട്‌സാപ്പ് വഴിയും ഇമെയിൽ വഴിയും എസ്‌എംഎസ് വഴിയും വരുന്ന സന്ദേശത്തിൽ ക്ളിക് ചെയ്‌ത്‌ തട്ടിപ്പിന് ഇരയാകരുത്. നിങ്ങളുടെ മൊബൈലിലെ ഡാറ്റകൾ ശേഖരിക്കാനും ഏതൊക്കെ മൊബൈലിലാണോ ഈ ലിങ്ക് തുറന്ന്, അതിൽ പറയുന്ന കാര്യങ്ങൾ ‘ഫിൽ ചെയ്‌ത്‌’ മുന്നോട്ടു പോകുന്നത്, പ്രസ്‌തുത മൊബൈലുകളിലെല്ലാം മാൽവെയറുകൾ നിക്ഷേപിക്കുന്നതുമാണ് ഈ തട്ടിപ്പിന്റെ അടിസ്‌ഥാന രീതി. മാൽവെയറുകൾ എന്താണെന്ന് മനസിലാക്കാൻ ഈ വിക്കിപീഡിയ പേജ് സന്ദർശിക്കുക.

വാട്‌സാപ്പ് വഴിയോ മറ്റോ നിങ്ങളിൽ എത്തുന്ന ഈ സന്ദേശം, ഒരു സാധാരണക്കാരനെ അതീവ വിശ്വാസത്തിലെടുക്കുന്ന നിലയിലാണ് കാണപ്പെടുക. ടാറ്റ ഗ്രൂപ്‌സ് ലോഗോയും അവരുടെ അഭിനന്ദന സന്ദേശവും ഉൾപ്പെടുന്ന രീതിയിലായിരിക്കും സന്ദേശം ലഭിക്കുക. ഇതിൽ പറയുന്ന ലിങ്കിൽ പക്ഷെ, TaTa.com എന്ന വിലാസത്തിന് പകരം, അതാണെന്ന് ധരിച്ചു പോകുന്ന രീതിയിലുള്ള വിലാസങ്ങൾ ആയിരിക്കും. വളരെ സൂക്ഷിച്ചു നോക്കുന്ന ഒരാൾക്ക് മാത്രമേ വിലാസത്തിലെ ഈ തട്ടിപ്പ് മനസിലാകൂ.

ഇതെഴുതുന്ന റിപ്പോർട്ടർക്ക് ലഭിച്ച എസ്‌എംഎസ് സന്ദേശം Congratulations! Tata Groups. 150th Anniversary Celebration! Through the questionnaire, you will have a chance to get Tata Nexon EV. link: https://tata.v0s.com/?1633339098990 എന്നതായിരുന്നു. (ഈ ലിങ്കിൽ ക്ളിക് ചെയ്‌ത്‌ പരിശോധിക്കുന്നതിന് അപ്പുറത്തേക്ക് ആരെങ്കിലും പോയാൽ അതിന് മലബാർ ന്യൂസ് ഉത്തരവാദി ആയിരിക്കില്ല.)

Online Scam in the name of TATA Group
Representational Image

ഈ ലിങ്കിൽ പറയുന്ന TATA കഴിഞ്ഞുള്ള v0s.com എന്നതാണ് ഈ വെബ് വിലാസത്തിലെ യഥാർഥ വെബ് വിലാസം. നമ്മുടെ മൊബൈലിലെ ഡാറ്റകൾ ശേഖരിക്കാനും (Data Looting) മാൽവെയറുകൾ നിക്ഷേപിക്കാനും സാധാരണ നടത്തുന്ന തന്ത്രങ്ങളിൽ ഒന്നു മാത്രമാണിത്. സമാനമായ വിഷയത്തിൽ ഞങ്ങൾ മുൻപ് ചെയ്‌ത വാർത്തകളിൽ രണ്ടെണ്ണം ഈ ലിങ്കിൽ വായിക്കാവുന്നതാണ്.

Most Read: പോലീസ് കസ്‌റ്റഡിയിൽ ഗസ്‌റ്റ്‌ ഹൗസ് വൃത്തിയാക്കി പ്രിയങ്ക; നിരാഹാരത്തിലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE