ലഖ്‌നൗ: അറസ്‌റ്റിൽ ആയതിന് പിന്നാലെ പോലീസ് ഗസ്‌റ്റ് ഹൗസ് വൃത്തിയാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുന്നത്. ഇവിടം വൃത്തിയാക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ ഇന്ത്യന്‍ എക്സ്പ്രസാണ് ട്വീറ്റ് ചെയ്‌തത്. പ്രിയങ്ക നിരാഹാര പ്രതിഷേധത്തിൽ ആണെന്നാണ് വിവരം.
കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ അടക്കം ഒൻപത് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെയാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തത്. ഞായറാഴ്‌ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയുടെ അറസ്‌റ്റ്. പിടിച്ച് വലിച്ച പോലീസുകാരോട് രൂക്ഷമായി പ്രതികരിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
“നിങ്ങള്‍ പ്രതിരോധിക്കുന്ന സര്‍ക്കാര്‍ കൊന്നവരേക്കാള്‍ പ്രധാനപ്പെട്ടയാളല്ല ഞാന്‍. ലീഗല്‍ വാറണ്ട് തരൂ അല്ലെങ്കില്‍ ഞാനിവിടെ നിന്നും പോവില്ല. നിങ്ങളെന്നെ തൊടില്ല,”- എന്നായിരുന്നു രോഷത്തോടെ പ്രിയങ്ക പോലീസിനോട് പറഞ്ഞത്. ഇടയ്‌ക്ക് തനിക്കെതിരെ ബലം പ്രയോഗിക്കാന്‍ ശ്രമിച്ച പോലീസുകാരനും പ്രിയങ്ക മറുപടി നല്‍കുന്നുണ്ട്.
“അറസ്‌റ്റ് വാറണ്ടില്ലാതെ ഞാന്‍ ഇവിടെ നിന്നും പോവില്ല. നിങ്ങളെന്ന ഈ കാറിലേക്ക് കൊണ്ടു പോയാല്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ് നല്‍കും. മുഴുവന്‍ പോലീസുകാര്‍ക്കും എതിരെയായിരിക്കില്ല കേസ്. പക്ഷെ നിങ്ങള്‍ക്ക് എതിരെയായിരിക്കും,”- എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടു നീങ്ങുകയായിരുന്നു. പിന്നീട് ലഖിംപൂർ ഖേരിയിലെത്തിയ പ്രിയങ്കയെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
Detained, Priyanka Gandhi Vadra cleans the PAC Guest House in Sitapur district, UP. Live updates: https://t.co/IkRQNnKygP pic.twitter.com/HWbChifUws
— The Indian Express (@IndianExpress) October 4, 2021
Most Read: ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യന്റെ കണ്ണട കെയ്‌സിലും ലഹരി വസ്‌തുവെന്ന് എൻസിബി