വർഷങ്ങളായി ജി-മെയിൽ തുറക്കാത്തവരാണോ? അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!

ഡിസംബറിനുള്ളിൽ രണ്ടു വർഷത്തിലേറെയായി നിഷ്‌ക്രിയമായി തുടരുന്ന പത്ത് ലക്ഷത്തിലേറെ അക്കൗണ്ടുകൾ ഡീ ആക്റ്റിവേറ്റ് ചെയ്യുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
gmail_2020 Aug 21
Ajwa Travels

വാഷിങ്ടൻ: ജി-മെയിൽ അക്കൗണ്ടുകൾ വർഷങ്ങളായി തുറക്കാത്തവരാണോ നിങ്ങൾ? എന്നാൽ, നിങ്ങൾക്ക് ഉറപ്പായും പണി കിട്ടും. രണ്ടു വർഷത്തിലേറെയായി ഉപയോഗിക്കാതെ തുടരുന്ന ജി-മെയിൽ അക്കൗണ്ടുകൾ നിർജീവിപ്പിക്കാൻ ഗൂഗിൾ നടപടി തുടങ്ങി. ഗൂഗിളിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന മാറ്റത്തെ തുടർന്നാണ് നടപടി.

ഡിസംബറിനുള്ളിൽ രണ്ടു വർഷത്തിലേറെയായി നിഷ്‌ക്രിയമായി തുടരുന്ന പത്ത് ലക്ഷത്തിലേറെ അക്കൗണ്ടുകൾ ഡീ ആക്റ്റിവേറ്റ് ചെയ്യുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്‌ത ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങൾ അടക്കം ഉപയോക്‌താവിന് നഷ്‌ടമാകും.

അപകട സാധ്യതകൾ കുറക്കാനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നതായി ഗൂഗിൾ പ്രോഡക്റ്റ്‌ മാനേജ്മെന്റ് വൈസ് പ്രസിഡണ്ട് റൂത്ത് ക്രിഷ്‌ലി കഴിഞ്ഞ മെയിൽ അറിയിച്ചിരുന്നു. ഇതനുസരിച്ചു ഗൂഗിൾ ഉൽപ്പന്നങ്ങളിലും ഗൂഗിൾ അക്കൗണ്ടുകൾക്കുള്ള നിഷ്‌ക്രിയത്വ നയം രണ്ടു വർഷമാക്കി. രണ്ടു വർഷത്തിലേറെ നിഷ്‌ക്രിയമായി കിടക്കുന്ന എല്ലാ അക്കൗണ്ടുകളും ഡീ ആക്റ്റിവേറ്റ് ചെയ്യാനാണ് തീരുമാനം.

ഇത്തരം ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകൾ സുരക്ഷിതമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. സ്‌പാം മെസേജുകൾ, ഐഡന്റിറ്റി തെഫ്‌റ്റ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചേക്കാമെന്നാണ് കമ്പനിയുടെ കണ്ടെത്തൽ. രണ്ടു വർഷമായി ജെ-മെയിൽ അക്കൗണ്ട് തുറക്കാത്ത സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകൾക്ക് മാത്രമേ നയം ബാധകമാകൂ. സ്‌കൂളുകൾ അല്ലെങ്കിൽ ബിസിനസ് സ്‌ഥാപനങ്ങൾക്കുള്ള അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.

ഗൂഗിൾ അക്കൗണ്ടുകൾ സജീവമായി നിലനിർത്താനുള്ള ഏറ്റവും ലളിതമായ മാർഗം രണ്ടു വർഷത്തിലൊരിക്കൽ സൈൻ ഇൻ ചെയ്യുക എന്നതാണ്. ഗൂഗിൾ അക്കൗണ്ടുകളിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും സേവനങ്ങളിലേക്കോ നിങ്ങൾ അടുത്തിടെ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ട് സജീവമായി കണക്കാക്കും. അങ്ങനെയുള്ള അക്കൗണ്ടുകൾ ഡീ ആക്റ്റിവേറ്റ് ചെയ്യില്ല.

Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE