വയനാട്: ജില്ലയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചുഴലി കമ്പളമൂല സ്വദേശി ചോലയിൽ അജ്മൽ (20) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നൂറ് ഗ്രാം കഞ്ചാവും, അരഗ്രാമോളം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൂവായിരം രൂപയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ്ഐ ടി ഖാസിമും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Most Read: അട്ടപ്പാടിയിലെ ഭൂമി തർക്കം; പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ







































