കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് താജുദ്ദീന്റെ രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ. ഒളിവിലുള്ള താജുദ്ദീനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെയാണ് മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസുവിനെ ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
താജുദ്ദീന്റെ രണ്ട് സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. താജുദ്ദീൻ മുൻപ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബാലുശേരി സിഐ എംകെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ഉമ്മുക്കുൽസുവിന്റെ ശരീരത്തിൽ പൊള്ളലേറ്റതിന്റെയും മർദ്ദനമേറ്റതിന്റെയും പാടുകൾ ഉണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
നിരന്തര ശാരീരിക മർദ്ദനങ്ങളെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഉമ്മുകുൽസുവിനെ ആശുപത്രിയിൽ എത്തിക്കും മുൻപേ ഭർത്താവ് താജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു. നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇപ്പോൾ കൊലപാതകത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്.
Most Read: വ്യാജരേഖ ചമയ്ക്കൽ; മോൻസനെതിരെ ഒരു കേസ് കൂടി






































