പാലക്കാട്: കണ്ണാടി തണ്ണീർപ്പന്തലിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗബാധിതന്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു. തണ്ണീര്‍പ്പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് കോവിഡ് പോസിറ്റീവായ ശ്രീധരന്‍ എന്നയാൾ പങ്കെടുത്തത്. പ്രാഥമിക സമ്പര്‍ക്കമുള്ള ഭാര്യയും ശ്രീധരനൊപ്പം സമ്മേളനത്തിന് എത്തിയിരുന്നു.
ഈ മാസം അഞ്ചിന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ശ്രീധരന്‍ പോസിറ്റീവ് ആയത്. അതിന് ശേഷം അഞ്ച് ദിവസം കഴിഞ്ഞാണ് അദ്ദേഹം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തത്. കോവിഡ് നെഗറ്റീവ് ആകാനുള്ള സമയം പോലും അതിനിടെ ആയിരുന്നില്ല.
ശ്രീധരന്‍ സമ്മേളനത്തിന് എത്തുന്നതില്‍ സിപിഎം അംഗങ്ങള്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് ഗൗനിക്കാതെ മുഴുവന്‍ സമയവും സമ്മേളനത്തിന്റെ ഭാഗമായി എന്നാണ് വിവരം.
Malabar News: തലശ്ശേരിയിൽ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്‌റ്റിൽ




































