അബുദാബി: അൽ ദഫ്ര മേഖലയിൽ ബ്ളൂ ഹോൾ കണ്ടെത്തി. മൽസ്യങ്ങൾ ഉൾപ്പടെയുള്ള സമുദ്ര ജീവികൾക്ക് സുരക്ഷിത ആവാസ മേഖലയായ, അപൂർവ സമുദ്ര പ്രതിഭാസത്തിൽ രൂപപ്പെട്ട ബ്ളൂ ഹോളിന് (നീലക്കുഴി) 300 മീറ്റർ നീളവും 200 മീറ്റർ വീതിയും 12 മീറ്റർ ആഴവുമുണ്ട്. കുറഞ്ഞത് 10 തരം പവിഴപ്പുറ്റുകളാൽ സമ്പന്നമായ ബ്ളൂ ഹോളിന്റെ മൊത്തം വിസ്‌തീർണം 45,000 ചതുരശ്ര മീറ്ററാണ്.
ഹമ്മൂർ, ഫാർഷ്, ഷേരി, ജാക്ക്ഫിഷ് തുടങ്ങി ഒട്ടേറെ മൽസ്യങ്ങളുടെ സുരക്ഷിത ആവാസ കേന്ദ്രം കൂടിയാണ് ഇത്. വർണാഭമായ പവിഴപ്പുറ്റുകളും മൽസ്യസമ്പത്തും ഒട്ടേറെ സൂക്ഷ്‌മ ജീവികളുടെ സാന്നിധ്യവും മറ്റു സവിശേഷ ഘടനകളും ബ്ളൂ ഹോളിലേക്ക് സമുദ്ര ഗവേഷകരെയും മുങ്ങൽ വിദഗ്‌ധരെയും ആകർഷിക്കുന്നു.
അടിഭാഗം ചെളിയും മണലും നിറഞ്ഞ അർധ വൃത്താകൃതിയിലുള്ളതാണ് ബ്ളൂ ഹോൾ. അൽ ദഫ്ര മേഖലയിലെ ബ്ളൂ ഹോൾ സംബന്ധിച്ച് ശാസ്‌ത്രീയ പഠനം നടത്താനുള്ള ഒരുക്കത്തിലാണ് പരിസ്‌ഥിതി ഏജൻസി. ദക്ഷിണ ചൈന കടലിലെ ദി യോംഗിൾ ആണ് നിലവിൽ ഏറ്റവും ആഴമേറിയ ബ്ളൂ ഹോൾ. 300.89 മീറ്റർ (987.2 അടി) ആണ് ഇതിന്റെ ആഴം.
Most Read: നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ







































