മലപ്പുറം: രണ്ട് വാഹനങ്ങളിലായി കടത്തിയ 10.9 കിലോഗ്രാം കഞ്ചാവുമായി ആറുപേർ പിടിയിൽ. എആർ വിഷ്ണു (29), യുഎസ് വിഷ്ണു (28), ബട്സൺ ആന്റണി (26), സിയു വിഷ്ണു (27), മുഹമ്മദ് സാലി (35), കെ നൗഷാദ് (37) എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറിൽ കഞ്ചാവ് കടത്തുന്നതായി ബന്ധപ്പെട്ട രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഇന്നലെ വൈകിട്ട് മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസിൽ തൃശൂർ ഭാഗത്ത് നിന്ന് രണ്ട് കാറുകളിലായി എത്തിയ സംഘത്തെ സംശയാസ്പദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈമാറുന്നതിനായി സംഘം എത്തിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. അറസ്റ്റിലായ മുഹമ്മദ് സാലി, നൗഷാദ് എന്നിവർക്കെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും സമാന കേസുകളുണ്ട്.
എസ്ഐ അമീറലി, എഎസ്ഐ സിയാദ്, മുരളീധരൻ, സിപിഒമാരായ ഹമീദ്, ഷഹേഷ്, മനോജ്, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി







































