കാസർഗോഡ്: ജില്ലയിൽ മഴയ്‌ക്ക് നേരിയ കുറവ്. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്‌തു. കഴിഞ്ഞ ദിവസം ശക്‌തമായി പെയ്‌ത വെള്ളരിക്കുണ്ടിലും മഴ കുറഞ്ഞിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട് പിൻവലിച്ചിട്ടുണ്ട്. അതേസമയം, ഒക്‌ടോബർ 21 വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഉച്ചയ്‌ക്ക് രണ്ടു മുതൽ രാത്രി പത്ത് വരെയുള്ള സമയങ്ങളിൽ ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ഇതേ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ പെയ്‌ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ശക്‌തമായ ഇടിമിന്നലിന് സാധ്യത ഉള്ളതിനാൽ ജനങ്ങൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യലക്ഷണങ്ങൾ കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിന് ഉള്ളിലേക്ക് മാറുക, ജനലും വാതിലും അടച്ചിടുക, ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കുക, മിന്നലുള്ള സമയത്ത് ഫോണുകൾ ഉപയോഗിക്കാതിരിക്കുക, തുറസ്സായ സ്‌ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ജാഗ്രതാ മുന്നറിയിപ്പുകൾ.
Most Read: മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാംപുകൾ തുറന്നു






































