വിക്രമും വേദയുമായി സെയ്‌ഫും ഹൃത്വികും; ‘വിക്രം വേദ’ ഹിന്ദിപതിപ്പ് തുടങ്ങി

By News Bureau, Malabar News
hrithik roshan- saif ali khan
Ajwa Travels

2017ൽ വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ബോക്‌സോഫീസ് ഹിറ്റ് ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കിന് തുടക്കമായി. ഹൃത്വിക് റോഷനും സെയ്‌ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃത്വിക് ഗ്യാങ്‌സ്‌റ്ററായ വേദയുടെ വേഷത്തിലും സെയ്‌ഫ് പോലീസ് ഉദ്യോഗസ്‌ഥന്റെ വേഷത്തിലുമാണ് എത്തുക.

‘വിക്രം വേദ’ എന്നു തന്നെയാണ് ഹിന്ദിയിലും ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം തമിഴില്‍ സംവിധാനം ചെയ്‌ത ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്‌ൻമെന്റും വൈ നോട്ട് സ്‌റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

vikram vedha-tamil

‘വിക്രംവേദ’യുടെ തമിഴ് പതിപ്പ് 2017ലാണ് പ്രേക്ഷകരില്‍ എത്തിയത്. വിജയ് സേതുപതിയുടെയും മാധവന്റെയും പ്രകടനം പ്രേക്ഷക മനം കീഴടക്കിയിരുന്നു. മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്‌മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായകൻ-വില്ലൻ എന്ന പരമ്പരാഗത സങ്കൽപ്പത്തെ പൊളിച്ചെഴുതിയ ചിത്രം കൂടിയായിരുന്നു ‘വിക്രം വേദ’.

vikram vedha

110 കോടി മുതല്‍ മുടക്കിൽ നിർമിച്ച ചിത്രം ബോക്‌സ് ഓഫിസില്‍ കൊയ്‌തത്‌ 600 കോടിയാണ്. വൈ നോട്ട് സ്‌റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്തായിരുന്നു നിർമാണം.

Most Read: ചെമ്പ് തുഴഞ്ഞെത്തി വധൂവരൻമാർ; മുഹൂർത്തം തെറ്റാതെ താലികെട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE