ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,906 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 561 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,41,75,468 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്തരായ ആളുകളുടെ എണ്ണം 16,479 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 3,35,48,605 പേർ ഇതുവരെ രോഗമുക്തരായി. കൂടാതെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,54,269 ആയും ഉയർന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,72,594 ആയി ഉയർന്നു. കൂടാതെ രാജ്യത്തെ നിലവിലെ പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനവും, കോവിഡ് മുക്തിനിരക്ക് 98.17 ശതമാനമാവും ആണ്.
Read also: പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി






































