ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബെജാമിന്‍ ബസ്കിയെന്ന തൊഴിലാളിയാണ് കഴുത്തു മുറിഞ്ഞ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബെജാമിനും നാല് സുഹൃത്തുക്കളും ചേർന്ന് റൂമെടുത്താണ് താമസിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ഇന്ന് രാവിലെയാണ് ഇവര്‍ കട്ടപ്പനയിലെത്തിയത്. യാത്രക്കിടെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് കാരണമെന്നും കട്ടപ്പന പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Read also: കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച; മലയാളികൾ കുടുങ്ങിയതായി റിപ്പോർട്







































